ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് സാം പിത്രോഡയെ പരിഗണിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞന്‍, വികസന ചിന്തകന്‍, നയരൂപീകരണ വിദഗ്ധന്‍ എന്നീ നിലകളില്‍ ദേശീയമായും അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ് സാം പിത്രോഡ. രാഷ്ട്രപതി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് പിത്രോഡയെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയ പ്രമേയത്തിലാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. 1980 കളില്‍ ആരംഭിച്ച ഇന്ത്യയുടെ ടെലികമ്യൂണിക്കേഷന്‍ സാങ്കേതിക വിപ്ലവത്തിന് അടിത്തറ പാകിയതിന്റെ ബഹുമതി പിത്രോഡയ്ക്കാണ്. ആഗോള ഡിജിറ്റല്‍ വ്യാപനത്തിന് സഹായിച്ച പ്രതിഭയാണ് അദ്ദേഹം.
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ ടെലികമ്യൂണിക്കേഷന്‍, ജലം, സാക്ഷരത, പ്രതിരോധ കുത്തിവെയ്പ്, എണ്ണക്കുരു ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക ദൗത്യങ്ങള്‍ക്ക് സാം പിത്രോഡ നേതൃത്വം നല്‍കിയ കാര്യവും ഓവര്‍സീസ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം മമത പിന്മാറുന്നു?; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates