

ന്യൂഡൽഹി: രാജ്യം പരിവർത്തനത്തിന്റെ പാതയിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്താനുള്ള അവസരം ആഗതമായെന്നും രാജ്യ പുരോഗതിക്കു വേണ്ടി ഓരോ പൗരനും പ്രയത്നിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പ്രാണ പ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണ്. സാംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരൻമാർ ആ നിമിഷത്തെ വാഴ്ത്തും. ജനങ്ങളുടെ വിശ്വാസം മാത്രമല്ല, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അവർക്കുള്ള വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നതാണ് രാമ ക്ഷേത്ര പ്രതിഷ്ഠയെന്നും അവർ പറഞ്ഞു.
നാളെ ഭരണ ഘടനയുടെ പ്രാരംഭം കൊണ്ടാടുന്ന ദിനമാണ് നാളെ. പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പങ്ങളേക്കാൾ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ. അതുകൊണ്ടു തന്നെയാണ് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ബഹുമതിയിൽ നിലകൊള്ളുന്നത്. രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates