ഗാന്ധിജിയുടെ ഉദ്ധരണികളുമായി മോദിയുടെ സ്വകാര്യഡയറി; രാഷ്ട്രപിതാവിന് ആദരവ് അര്‍പ്പിച്ച് രാജ്യം

അവരുടെ ത്യാഗങ്ങള്‍ ജനങ്ങളെ സേവിക്കാനും അവരുടെ കാഴ്ചപ്പാടുകള്‍ നിറവേറ്റാനും നമ്മെ പ്രേരിപ്പിക്കുന്നു
രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു
രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും ഗാന്ധി സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചു.

'ഗാന്ധിജിയുടെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍. അവരുടെ ത്യാഗങ്ങള്‍ ജനങ്ങളെ സേവിക്കാനും അവരുടെ കാഴ്ചപ്പാടുകള്‍ നിറവേറ്റാനും നമ്മെ പ്രേരിപ്പിക്കുന്നു'- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. കൂടാതെ മഹാത്മഗാന്ധിയുടെ ഉദ്ധരണികള്‍ ഏഴുതിച്ചേര്‍ത്ത തന്റെ സ്വകാര്യ ഡയറിയുടെ പേജുകളും മോദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നില്‍ക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം.

രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

1948 നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. ഈ ദിനം രാഷ്ട്രം രക്തസാക്ഷി ദിനമായി ആചരിക്കുന്നു

പിണറായി വിജയന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വര്‍ഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വര്‍ഗീയവാദികള്‍ക്ക് അനഭിമതനാക്കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നില്‍ക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം.

ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷാശയങ്ങളും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാജ്യത്ത് മേല്‍ക്കോയ്മ നേടാന്‍ അധികാരവും സംഘടനാശേഷിയും വര്‍ഗീയ ശക്തികള്‍ ഒരുപോലെ ഉപയോഗിക്കുന്നു. വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കാനായി ആരാധനാലായങ്ങളെ പോലും ഉപയോഗപ്പെടുത്തുന്നു. ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ചു സംസ്ഥാനങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു.

രാജ്യത്ത് നടപ്പിലാക്കി വരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതം ദുഃസ്സഹമാക്കുകയാണ്.ഇതിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളെ ശിഥിലമാക്കാനാണ് വര്‍ഗീയതയടിസ്ഥാനമാക്കിയുള്ള പ്രചരണങ്ങള്‍ ശക്തമാക്കുന്നത്. ഈ പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. കൂടുതല്‍ സന്തോഷത്തോടെയും സംതൃപ്തിയോടെയും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകും.

രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു
പൂപ്പാറ കൂട്ടബലാത്സം​ഗം: പ്രതികൾക്ക് 90 വർഷം കഠിന തടവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com