'ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം'; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Prime Minister and President extend Onam greetings to Malayalis
ഫയല്‍ ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Prime Minister and President extend Onam greetings to Malayalis
ഇനി റെയില്‍വേ പരിസരത്ത് നോക്കിയും കണ്ടും പെരുമാറണം!; തുപ്പിയാല്‍ കീശ കാലിയാകും; പിഴ ഇരട്ടിയാക്കി

കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. 'എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന മനോഹരമായ ഉത്സവമാണ് ഓണം. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഈ ഉത്സവം കൂടുതല്‍ കരുത്തുപകരട്ടെ' എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. വള്ളംകളി, തനത് കലാരൂപങ്ങള്‍, സംഗീതം, വിവിധ കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാണ്. കേരളത്തിന്റെ തനതായ മൂല്യങ്ങളും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നവയാണ് ഇവയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Prime Minister and President extend Onam greetings to Malayalis
അഴിമതി കേസില്‍ ജയിലിലായ ഉദ്യോഗസ്ഥന്‍ കാമുകിക്കൊപ്പം ആശുപത്രിയിലെ വിഐപി വാര്‍ഡില്‍; വിവാദം
Prime Minister and President extend Onam greetings to Malayalis
60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര; 'ലോക്മാതാ അഹില്യാബായ് മാതൃശക്തി' യോജനയുമായി യുപി സര്‍ക്കാര്‍
Summary

Prime Minister and President extend Onam greetings to Malayalis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com