പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച, ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഒരു കോണ്‍സ്റ്റബിളാണ് പ്രധാന റോഡില്‍ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേര്‍ന്ന് സംശയാസ്പദമായ കാര്‍ട്ടന്‍ ബോക്‌സ് കണ്ടെത്തിയത്
Narendra Modi
പ്രധാനമന്ത്രിfile
Edited By:
Updated on
1 min read

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ക്ഷന്‍. കര്‍ണാടകയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പാതയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സുരക്ഷാവീഴ്ചയുണ്ടായി കണ്ടെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആര്‍. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

മെയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രത്തില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഒരു കോണ്‍സ്റ്റബിളാണ് പ്രധാന റോഡില്‍ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേര്‍ന്ന് സംശയാസ്പദമായ കാര്‍ട്ടന്‍ ബോക്‌സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, തീപ്പെട്ടി, കര്‍പ്പൂരം, ബാറ്ററികള്‍, കണക്റ്റിങ് വയറുകള്‍, ഒരു റിയല്‍ ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്‌പ്ലേ എന്നിവയാണ് കാര്‍ട്ടന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്.

Narendra Modi
വിദ്യാർഥികൾക്ക് ആശ്വാസം; ഉത്തരപേപ്പറിന്റെ പകർക്ക് ലഭിക്കാൻ സമയം നീട്ടി സി ബി എസ് ഇ

സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കണ്ടെടുത്ത വസ്തുക്കളില്‍ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ട്ടന്‍ ബോക്‌സിലുണ്ടായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ടൈമര്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ബോക്‌സില്‍ ഡിറ്റണേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Summary

Prime Minister's security breach in Bangalore led to the suspension of six police officers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com