മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് പ്രിയങ്ക; അന്വേഷണം

ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: തന്റെ മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തില്‍ അന്വേഷണം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സ്വമേധയാ പ്രിയങ്കയുടെ ആരോപണത്തില്‍ അന്വേഷണത്തിന് തീരുമാനമെടുക്കുകയായിരുന്നു. 

ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത്. തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തു എന്നാണ് പ്രിയങ്ക നേരത്തെ ലഖ്‌നൗവില്‍ വെച്ച് ആരോപിച്ചത്. 

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്യുന്നു എന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു പ്രയിങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മക്കളുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടു. സര്‍ക്കാരിന് വേറെ പണിയില്ലേ എന്നും പ്രിയങ്ക ചോദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com