ശുചിമുറിയിലെ ചുമരില്‍ 'രഹസ്യ അറ'; യുവതികളെ പാര്‍പ്പിച്ചിരുന്നത് അതീവരഹസ്യമായി; വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം 12 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി
സെക്‌സ് റാക്കറ്റിനെ പൊലീസ് പിടികൂടിയപ്പോള്‍/ വീഡിയോ ദൃശ്യം
സെക്‌സ് റാക്കറ്റിനെ പൊലീസ് പിടികൂടിയപ്പോള്‍/ വീഡിയോ ദൃശ്യം
Updated on
1 min read

ബംഗളൂരു:  ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കലിലാക്കി പെണ്‍വാണിഭം നടത്തിയ സംഘം അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെ പൊലീസ് പിടികൂടിയത്. ഹോട്ടല്‍ മാനേജരായ സ്ത്രീയും ഏജന്റുമാരും അടങ്ങിയ ആറംഗ സംഘമാണ് അറസ്റ്റിലായത്. 

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം 12 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവര്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന സ്വദേശിനികളാണ്. ഹോട്ടലിന്റെ രണ്ടാം നിലയിലെ ശുചിമുറിയിലെ ചുമരില്‍, ഒരാള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക അറയുണ്ടാക്കിയാണ് യുവതികളെ പാര്‍പ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഇവരെ പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സായുധ സേനയുടെ അകമ്പടിയോടെയാണ് പൊലീസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. പിടിയിലായ സംഘത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ചിത്രദുര്‍ഗ എസ്പി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com