

ബെംഗളൂരു: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യു സര്‍ക്കാര്‍ പിന്‍വലിച്ചു. തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കര്‍ഫ്യു പിന്‍വലിച്ചത്. ജനുവരി രണ്ടുവരെയാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്.
നൈറ്റ് കര്‍ഫ്യുവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്.
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യപനം സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ജാഗ്രത നടപടികളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
പൊതുജന അഭിപ്രായം മാനിച്ചാണ് നൈറ്റ് കര്‍ഫ്യു പിന്‍വലിക്കുന്നതെന്ന് യെഡിയൂരപ്പ പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates