'രേഖകള്‍ തെറ്റായി വിലയിരുത്തി'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞ് സഞ്ജയ് കുമാര്‍

സത്യസന്ധമായ ഒരു പിഴവാണെന്ന് കരുതാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു
Devendra Fadnavis, Narendra Modi
Devendra Fadnavis, Narendra Modi
Updated on
1 min read

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ക്രമക്കേട് നടന്നുവെന്ന ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ സഞ്ജയ് കുമാര്‍. തന്റെ ടീം രേഖകള്‍ തെറ്റായി വിശകലനം ചെയ്തതു കൊണ്ടുണ്ടായ പിഴവാണ് സംഭവിച്ചത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും, പഴയ ട്വീറ്റ് നീക്കം ചെയ്തതായും സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

Devendra Fadnavis, Narendra Modi
ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ലോക്‌നീതി-സിഎസ്ഡിഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധനാണ് സഞ്ജയ് കുമാര്‍. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ക്രമക്കേട് നടന്നു. തൊട്ടു മുമ്പു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ഗണ്യമായ തോതില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് സഞ്ജയ് കുമാര്‍ വ്യക്തമാക്കിയിരുന്നത്.

Devendra Fadnavis, Narendra Modi
ബിജെപിയുടെ 'തമിഴ്' കാര്‍ഡിന് ബദലായി 'തെലുങ്ക്' കാര്‍ഡുമായി പ്രതിപക്ഷം; ആരാണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി?

എന്നാല്‍ സഞ്ജയ് കുമാറിന്റെ ട്വീറ്റിനെതിരെ ബിജെപി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സഞ്ജയ് കുമാറിന്റെ ക്ഷമാപണം, സത്യസന്ധമായ ഒരു പിഴവാണെന്ന് കരുതാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു. സഞ്ജയ് കുമാര്‍ ഇപ്പോള്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. യോഗേന്ദ്ര യാദവിന്റെ ഈ ശിഷ്യന്‍ എപ്പോഴാണ് എന്തെങ്കിലും ശരിയായത് ചെയ്തത്? ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ബിജെപി തോല്‍ക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. തിരിച്ച് സംഭവിച്ചാല്‍ എങ്ങനെ ബിജെപി വിജയിച്ചു എന്നതിന് ന്യായീകരണവുമായി പ്രത്യക്ഷപ്പെടും. ടിവി പ്രേക്ഷകര്‍ വിഡ്ഢികളാണെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം. ബിജെപി ഐടി മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടു.

Summary

Psephologist Sanjay Kumar has apologised after withdrawing allegations of vote rigging in Maharashtra elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com