'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് പരാതിക്കാരന്‍ അതിന് മറുപടി നല്‍കിയത്.
Pregnant women
Pregnant women file
Updated on
1 min read

പൂനെ: പല തരത്തിലാണ് ഇപ്പോള്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഗര്‍ഭിണിയാക്കാന്‍ കഴിയുന്ന പുരുഷനെ തിരയുന്നു എന്ന പരസ്യം കണ്ട് പോയ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപയാണ്. മഹാരാഷ്ട്രയിലാണ് സംഭവം.

Pregnant women
നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് പരാതിക്കാരന്‍ മറുപടി നല്‍കിയത്. താമസിയാതെ തന്നെ ഗര്‍ഭിണിയാക്കാന്‍ അഭ്യര്‍ഥിച്ച് ഒരു സ്ത്രീ യുവാവിന് വീഡിയോ അയച്ചു. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസ്, അംഗത്വ ഫീസ്, പ്രോസസിങ് ചാര്‍ജ് എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ചാര്‍ജുകള്‍ ആയി 11 ലക്ഷം രൂപ തട്ടിയെടുത്തു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ യുവാവ് പൊലീസില്‍ പരാതി നല്‍കി. 'പ്രഗ്നന്റ് ജോബ്',' പ്ലേ ബോയി സര്‍വീസ്' പരസ്യങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ദേശീയ റാക്കറ്റുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Pregnant women
മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് സര്‍വീസ് എന്നറിയപ്പെടുന്ന സൈബര്‍ റാക്കറ്റ് 2022, 23 കാലത്ത് ബിഹാറിലെ നവാഡ ജില്ലയിലാണ് തുടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി. കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ച് 5-25 ലക്ഷം രൂപ സമ്പാദിക്കാമെന്ന അവകാശപ്പെട്ടുകൊണ്ട് തൊഴിലില്ലാത്ത പുരുഷന്‍മാരെ ലക്ഷ്യം വെച്ചു കൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന ആളുകളോട് പാന്‍, ആധാര്‍, സെല്‍ഫികള്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍, സെക്യൂരിറ്റി ഡെപ്പോസിറ്റുകള്‍, നികുതികള്‍, ഹോട്ടല്‍ ബുക്കിങുകള്‍ തുടങ്ങി നിരവധി ഫീസുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു. സ്‌കാമര്‍മാര്‍ ശിശുജനനവുമായി ബന്ധപ്പെട്ടുള്ള വ്യാജ രേഖകള്‍ നല്‍കും. കൂടുതല്‍ പണം തട്ടിയെടുക്കുന്നതിനായി പൊലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

രാജ്യത്തുടനീളം നൂറുകണക്കിന് കേസുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ നാണക്കേട് കാരണം ആരും പുറത്തുപറയാന്‍ കൂട്ടാക്കുന്നില്ല. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ റാക്കറ്റ് തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറയുന്നു.

Summary

Pune man accepts 'make me pregnant' online ad offer, ends up losing Rs 11 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com