പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍

കരാര്‍ തൊഴില്‍ അവാസാനിപ്പിക്കും; 35,000 പേരെ സ്ഥിരപ്പെടുത്തും; ഭഗവന്ത് മാന്‍

തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റും.
Published on

ചണ്ഡിഗഡ്: 35,000 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ചരിത്രപരമായ തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗത്തില്‍പ്പെട്ടവരെയാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും കരാര്‍ തൊഴില്‍ അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ ഒഴിവുകളുള്ള തസ്തികകളില്‍ ആവശ്യമായ അധ്യപകരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു

തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റും. വ്യവസ്ഥിതി മാറ്റാനാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com