'രാഹുല്‍ ഗാന്ധി ആശയക്കുഴപ്പത്തിലാണ്' ഒറ്റമുറിയില്‍ 80 വോട്ടര്‍മാര്‍; നിഷേധിച്ച് വീട്ടുടമയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

സാധാരണയായി ആറ് മാസമോ, ഒരു വര്‍ഷമോ മാത്രം താമസിക്കാന്‍ വരുന്ന അതിഥി തൊഴിലാളികളാണ് ആ മുറിയില്‍ താമസിച്ചിരുന്നത്. അവര്‍ താമസിക്കുന്ന കാലയളവില്‍ വാടകക്കരാര്‍ രേഖ പ്രകാരം അവര്‍ക്ക് വോട്ടര്‍ ഐഡി പല ഘട്ടങ്ങളിലായി കിട്ടിയതാവാം
rahul gandhi
rahul gandhi
Updated on
1 min read

ബംഗളൂരു:കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം നിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ഒറ്റമുറി വിലാസത്തില്‍ മാത്രം 80 വോട്ടര്‍മാരുണ്ടെന്ന രാഹുലിന്റെ അവകാശവാദമാണ് മുറിയുടെ ഉടമയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയറാം റെഡ്ഡി നിഷേധിച്ചത്. രാഹുലിന്റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

rahul gandhi
ഒരു വിലാസത്തില്‍ മാത്രം 10,452 വോട്ടര്‍മാര്‍, 33,000 പേര്‍ ഒരു മണ്ഡലത്തില്‍ ഇരട്ട വോട്ട് ചെയ്തു, ഹൗസ് നമ്പര്‍ '0'; വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശയക്കുഴപ്പം സംഭവിച്ചതായി തോന്നുന്നുവെന്ന് ജയറാം റെഡ്ഡി പറഞ്ഞു. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് പറയുന്നത്. എന്നാല്‍ താന്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനാണെന്നും അത് ഇവിടെ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറയുന്നു. സാധാരണയായി ആറ് മാസമോ, ഒരു വര്‍ഷമോ മാത്രം താമസിക്കാന്‍ വരുന്ന അതിഥി തൊഴിലാളികളാണ് ആ മുറിയില്‍ താമസിച്ചിരുന്നത്. അവര്‍ താമസിക്കുന്ന കാലയളവില്‍ വാടകക്കരാര്‍ രേഖ പ്രകാരം അവര്‍ക്ക് വോട്ടര്‍ ഐഡി പല ഘട്ടങ്ങളിലായി കിട്ടിയതാവാം എന്നും കുടിയേറ്റ തൊഴിലാളികള്‍ വോട്ടര്‍ ഐഡി തിരിച്ചറിയല്‍ രേഖയായിട്ടാവാം ഉപയോഗിച്ചത് എന്നും അവര്‍ വോട്ട് ചെയതിട്ടുണ്ടാവില്ലെന്നും ജയറാം റെഡ്ഡി പറയുന്നു.

rahul gandhi
'തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന, സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം'; രാഹുല്‍ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

താന്‍ ബിജെപിക്കാരനാണെന്ന രാഹുലിന്റെ അവകാശവാദവും ജയറാം റെഡ്ഡി നിഷേധിച്ചു. താന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് അംഗമാണ്. അത് എല്ലാവര്‍ക്കും അറിയാം. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Summary

Congress MP Rahul Gandhi’s claim that 80 individuals were registered as voters using the address of a single 120 sq ft room in Bengaluru’s Mahadevapura area has been refuted by the room's owner, Jayaram Reddy. Gandhi alleged these people were listed as residents by the Election Commission and permitted to vote in the April-May Lok Sabha elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com