

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തിൽ മറുപടിയുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നു പുറത്തു വരാൻ രാഹുലിനു കഴിയുന്നില്ല. വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി വക്താവ് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. വിപണി മൂല്യം അഞ്ച് ട്രില്യൺ ഡോളർ ആദ്യമായി കടന്നതു മോദി സർക്കാരിന്റെ പത്ത് വർഷത്തിനിടെയാണ്. ഇന്ത്യയുടെ ഇക്വിറ്റ് മാർക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു. മോദി സർക്കാരിനു കീഴിൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാല് മടങ്ങി വർധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ന് വൈകീട്ട് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെയായിരുന്നു രാഹുലിന്റെ ആരോപണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിനെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണം. വിപണിയെ സ്വധീനിക്കാനായിരുന്നു വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ. ജൂൺ നാലിനു വോട്ടെണ്ണി ഫലം വന്നതോടെ വിപണി വൻ തകർച്ചയാണ് നേരിട്ടത്.
ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന നടന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു. ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു.
എക്സിറ്റ് പോൾ ഫലത്തിനു പിന്നാലെ ഓഹരി വിപണി കുതിച്ചു. വൻകിട നിക്ഷേപകർ പണം തട്ടി. ഫലം വന്നപ്പോൾ ഓഹരി തകർച്ച നേരിട്ടു. സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കാണ് നഷ്ടം സംഭവിച്ചത്. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
