'ഇന്ത്യയുടെ മഹാനായ പുത്രന്‍'; രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
rahul pays to tribute rajiv gandhi birt anniversary
രാഹുല്‍ ഗാന്ധി വീര്‍ഭൂമിയില്‍ പുഷ്പാര്‍ച്ച നടത്തന്നു എക്‌സ്‌
Updated on
1 min read

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനത്തില്‍ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

അഭൂതപൂര്‍വമായ സംഭാവനയിലൂടെ ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാജ്യം സദ്ഭാവന ദിവസമായി ആഘോഷിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയുടെ മഹനായ പുത്രനായിരുന്നു. കോടിക്കണക്കിന് ജനങ്ങളില്‍ അദ്ദേഹം പ്രത്യാശയുടെ കിരണങ്ങള്‍ ജ്വലിപ്പിച്ചുവെന്നും ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

വോട്ടിങ് പ്രായം 18 വയസ്സായി കുറയ്ക്കുക, പഞ്ചായത്തിരാജ് ശക്തിപ്പെടുത്തല്‍, ടെലികോം, ഐടി വിപ്ലവം, കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടികള്‍, സ്ത്രീശാക്തീകരണം, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യമുന്നേറ്റത്തിനായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ രാജീവ്ഗാന്ധിക്ക് ശ്രദ്ധാഞ്ജലികള്‍ എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1992 ഓഗസ്റ്റ് 20നാണ് സദ്ഭാവന ദിവസം ആദ്യമായി ആചരിച്ചത്. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ കാലഘട്ടത്തിലാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി.

rahul pays to tribute rajiv gandhi birt anniversary
മെഡിക്കല്‍ കോളജില്‍ വന്‍ റാക്കറ്റ്, കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ വഴിമാറ്റി; പ്രതികരിച്ചത് വനിതാ ഡോക്ടറെ ശത്രുവാക്കി, സിബിഐ കണ്ടെത്തല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tini tom
Rahul Gandhi shared an emotional note praising mother Sonia Gandhi on Rajiv Gandhi's birth anniversary ahead of the release of her memoir Belonging
Belonging - A Journey Of Love
INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com