

ന്യൂഡൽഹി: ഡൽഹി പൊലീസ് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നൽകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രാഥമികമായ മറുപടി രാഹുൽ നൽകിയതായി ഡൽഹി പൊലീസ് വ്യക്തമാക്കി. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന വിവരങ്ങൾ അദ്ദേഹം ഇപ്പോൾ നൽകിയിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.
പത്ത് ദിവസത്തിനുള്ളിൽ വിവരങ്ങൾ കൈമാറുമെന്ന് വ്യക്തമാക്കിയ രാഹുൽ ഭരണ കക്ഷിയിലെ നേതാക്കളോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോയെന്നും പൊലീസിനോട് ആരാഞ്ഞു. സമാനമായ ഒരു യാത്ര ഭരണകക്ഷി നേതാക്കൾ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവരുടെ പിന്നാലെ പോകുമായിരുന്നോ എന്നും രാഹുൽ ചോദിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ലൈംഗിക അതിക്രമത്തിന് ഇരകളാണെന്ന് വെളിപ്പെടുത്തിയെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ ഞായറാഴ്ച ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിലെത്തി.
എന്നാല്‍ തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം മടങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടര മണിക്കൂറോളം വസതിക്ക് പുറത്ത് കാത്തു നിന്ന ശേഷമാണ് രാഹുലിനെ കാണാനാകാതെ പോലീസ് സംഘം മടങ്ങിയത്.
രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലെന്ന് കോൺഗ്രസ് വിമർശിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ്, ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ജോഡോ യാത്രയ്ക്കിടെ ലക്ഷക്കണക്കിന് പേരെയാണ് രാഹുല്‍ കണ്ടത്. ആ വ്യക്തികളുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates