'ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല, ഒന്നിച്ചു പോരാടണം'; 15 മിനിറ്റ് പ്രസംഗവുമായി ഇന്ത്യ മുന്നണി യോഗത്തില്‍ രാഹുല്‍

ചില വിഷയങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന നിരാശയും രാഹുല്‍ ഗാന്ധി പങ്കുവെച്ചു
rahul gandhi
രാഹുല്‍ ഗാന്ധി
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സഖ്യകക്ഷികള്‍ക്ക് ഐക്യത്തിന്റെ സന്ദേശം നല്‍കി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും, രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി എല്ലാവരും ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ 15 മിനിറ്റോളം സംസാരിച്ച രാഹുല്‍, അടുത്തിടെ ചില വിഷയങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന നിരാശയും പങ്കുവെച്ചു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വോട്ടുചോരി ഉള്‍പ്പെടെ താന്‍ ഉന്നയിച്ച പല വിഷയങ്ങളിലും മതിയായ പിന്തുണ കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. മുന്നണിയുടെ ഭാഗമായി ഒന്നിച്ചു നില്‍ക്കുക എന്നതിലുപരി കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ബിജെപി തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം എല്ലാവരും വിലയിരുത്തണം. ആഭ്യന്തര കലഹം മതിയാക്കി ഒന്നിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

rahul gandhi
അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളും സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും മുന്നണിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഈ നിര്‍ണായക യോഗം നടന്നത്. പ്രതിപക്ഷ മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിനുള്ള സംയുക്ത തന്ത്രം രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും വിമര്‍ശിച്ചു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിപക്ഷ ഐക്യം നിലനിര്‍ത്താനും ബിജെപിക്കെതിരായ പോരാട്ടം കൂടുതല്‍ ഏകോപിപ്പിക്കാനുമുള്ള ശ്രമമായാണ് ഈ യോഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

rahul gandhi
20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്; കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ സ്പീക്കർക്ക് കത്ത് നൽകി വിമതർ

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം സംഘടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയുടെ ആദ്യ ഔപചാരിക സമ്മേളനമായിരുന്നു തിങ്കളാഴ്ചത്തേത്. മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, തമിഴ്‌നാട്ടിലെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഇത് ഇന്ത്യ മുന്നണിക്കുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചിട്ടുണ്ട്.

Summary

15-Minute Rahul Gandhi Speech, Unity Call: Inside Details Of INDIA Bloc Meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com