നേതാക്കളെല്ലാം അംബാനി കല്യാണത്തില്‍!; റസ്‌റ്റോറന്റില്‍ ഇരുന്ന് പിസ കഴിച്ച് രാഹുല്‍ ഗാന്ധി; വൈറല്‍ വീഡിയോ

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് രാഹുലിന്റെ വേറിട്ട വീഡിയോ വൈറലായത്
Rahul Gandhi spotted at pizzeria in viral video while Anant Ambani, Radhika Merchant wedding captivates internet
രാഹുല്‍ ഗാന്ധി വീഡിയോ ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റസ്‌റ്റോറന്റില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈഖല്‍. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് രാഹുലിന്റെ വേറിട്ട വീഡിയോ വൈറലായത്. എന്നാല്‍ ഇത് എപ്പോഴെടുത്ത ചിത്രമാണെന്ന് വ്യക്തമല്ല. അതേസമയം, മുംബൈയിലെ താരനിബിഡമായ ആഘോഷത്തിന് രാഹുലിനെ ക്ഷണിച്ചില്ലേയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

അനന്തിനും രാധികയ്ക്കും അനുഗ്രഹാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ നിരവധി പേരാണ് എത്തിയത്. വെള്ളിയാഴ്ച വിവാഹം നടന്ന ജിയോ വേള്‍ഡ് സെന്ററിലെ വേദിയില്‍ ഇന്നലെ ശുഭ് ആശീര്‍വാദ് ചടങ്ങിലാണ് മോദിയെത്തിയത്. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം നേതാക്കള്‍ക്ക് ഇന്നലെയായിരുന്നു ക്ഷണം.

കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങളും വ്യവസായികളും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഇന്നലെത്തെ ചടങ്ങിലും ആശംസകളുമായി എത്തി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍, ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ് വിജയ് സിങ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രജനീകാന്ത്, എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് പങ്കെടുത്തത്. പ്രിയങ്ക ചോപ്ര, നിക് ജോനാസ്, പവന്‍ കല്യാണ്‍, മോഡല്‍ കിം കര്‍ദാഷിയാന്‍ എന്നിവര്‍ ആഘോഷപരിപാടികളില്‍ സജീവമായിരുന്നു. ക്രിക്കറ്റ് താരം ധോനി, ഗുസ്തി താരം മേരി കോം എന്നിവരുമെത്തി.

Rahul Gandhi spotted at pizzeria in viral video while Anant Ambani, Radhika Merchant wedding captivates internet
ആശീര്‍വദിക്കാന്‍ മോദിയും; കാലില്‍ തൊട്ട് അനുഗ്രഹം തേടി അനന്തും രാധികയും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com