ന്യായ് യാത്രയ്ക്കിടെ രാഹുലിന്റെ കാറിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ല് തകര്‍ന്നു - വീഡിയോ

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്
ന്യായ് യാത്രയ്ക്കിടെ പെൺകുട്ടിക്കൊപ്പം രാഹുൽ ​ഗാന്ധി
ന്യായ് യാത്രയ്ക്കിടെ പെൺകുട്ടിക്കൊപ്പം രാഹുൽ ​ഗാന്ധിപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍- ബംഗാള്‍ അതിര്‍ത്തിയിലാണ് ആക്രമണം ഉണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്ന നിലയിലാണ്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാഹുലിന്റെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം.

രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുലിന്റെ കാറിന്റെ പിന്നിലെ ചില്ല് കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. രാഹുലിന്റെ യാത്ര തകര്‍ക്കാനും രാഹുലിനെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബംഗാളില്‍ മാള്‍ഡയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. രാഹുലിന് സുരക്ഷ ഒരുക്കേണ്ടത് ബംഗാള്‍ സര്‍ക്കാരാണ്. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

ന്യായ് യാത്രയ്ക്കിടെ പെൺകുട്ടിക്കൊപ്പം രാഹുൽ ​ഗാന്ധി
ബജറ്റ് സമ്മേളനം തെറ്റു തിരുത്താനും മാനസാന്തരത്തിനുമുള്ള അവസരം; ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com