പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിക്കുന്നു പിടിഐ

ബജറ്റ് സമ്മേളനം തെറ്റു തിരുത്താനും മാനസാന്തരത്തിനുമുള്ള അവസരം; ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

'പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംഭാവകള്‍ നല്‍കിയവര്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടും'
Published on

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തെറ്റു തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനമെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയവര്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടും. എന്നാല്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചവരെ ആരും ഓര്‍ക്കില്ല. ഈ ബജറ്റ് സമ്മേളനം തടസ്സങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് മാനസാന്തരത്തിനും തെറ്റു തിരുത്താനുമുള്ള അവസരമാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്. ഏറ്റവും മികച്ച പ്രകടനം എംപിമാര്‍ കാഴ്ചവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി പ്രതിപക്ഷ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍ എല്ലാവരും കണ്ടതാണ്. ജനാധിപത്യ മൂല്യങ്ങളെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് പതിവാക്കിയ എംപിമാര്‍ പാര്‍ലമെന്റിന്റെ ഭാഗമായിരുന്ന കാലത്ത് എന്തൊക്കെയാണ് ചെയ്‌തെന്ന് പുനര്‍ചിന്തനം നടത്തുമെന്ന് കരുതുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിക്കുന്നു
കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി

ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണ്. മുമ്പത്തെ പോലെ കീഴ് വഴക്കം പാലിച്ച് ഇടക്കാല ബജറ്റാവും പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ ബജറ്റുമായി വരും. പൂര്‍ണ ബജറ്റ് പുതിയ ബിജെപി സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com