ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്നും വിട്ടുനിന്ന് രാഹുലും ഖാര്‍ഗെയും; രൂക്ഷ വിമര്‍ശനവുമായി ബിജെപി

കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു
Mallikarjun kharge and rahul gandhi
Mallikarjun kharge and rahul gandhi ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്നും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിട്ടുനിന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Mallikarjun kharge and rahul gandhi
മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

വിട്ടുനില്‍ക്കലിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പതാകയെയും പ്രധാനമന്ത്രി പദവിയെയുമാണ് അപമാനിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇതു നാണം കെട്ട പ്രവൃത്തിയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷം ദേശീയ ആഘോഷമാണ്. പാകിസ്ഥാന്‍ സ്‌നേഹിയായ രാഹുല്‍ഗാന്ധിക്ക്, മോദി വിരോധം രാജ്യത്തോടും സേനകളോടുമുള്ള വിരോധമായി മാറിയോ?. ഭരണഘടനയ്ക്കും സേനയ്ക്കുമുള്ള സമ്മാനമാണോ ഇതെന്നും ഷെഹ്‌സാദ് പൂനെവാല ചോദിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും വിട്ടു നിന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

Mallikarjun kharge and rahul gandhi
ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; 79ാം സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ റെക്കോര്‍ഡുകള്‍

കഴിഞ്ഞവര്‍ഷത്തെ ചടങ്ങില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ​ഗാന്ധിക്ക് പിന്നിലാണ് ഇരിപ്പിടം അനുവദിച്ചിരുന്നത്. സാധാരണഗതിയില്‍ ഒന്നാംനിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കാറ്. എന്നാൽ കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുള്ള രാഹുലിന് ഏറ്റവും അവസാനത്തേതിന് തൊട്ടുമുന്‍പത്തെ വരിയിലായിരുന്നു ഇരിപ്പിടം നൽകിയത്. ഇത് വിവാദമായി മാറിയിരുന്നു.

Summary

Rahul Gandhi and Mallikarjun Kharge skip Independence Day flag-hoisting ceremony at Red Fort by Prime Minister Narendra Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com