പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ എത്തി, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ച് ക്രൂരത- വീഡിയോ

രാജസ്ഥാനില്‍ പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
Updated on: 
1 min read

ജയ്പൂര്‍: രാജസ്ഥാനില്‍ പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, പ്രതികളായ ആറുപേരെ പൊലീസ് പിടികൂടി. അതിനിടെ, പെണ്‍കുട്ടിയുടെ അടക്കം പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജലോര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയെ കാണാനാണ് യുവാവ് എത്തിയത്. യുവാവിനെ പിടികൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി യുവാവിനെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ചു.എന്നാല്‍  വിട്ടയക്കുന്നതിന് മുന്‍പ് യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER