40കാരിയെ ഭര്‍ത്താവിന് സംശയം; 30 കിലോ ഭാരമുള്ള ചങ്ങല കൊണ്ട് പൂട്ടിയിട്ട് മൂന്ന് മാസം; പൊലീസെത്തി രക്ഷിച്ചു

അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ച് യുവതിയെ ഭര്‍ത്താവ് ചങ്ങലയ്ക്കിട്ടത് മൂന്ന് മാസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ജയ്പൂര്‍: അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ച് യുവതിയെ ഭര്‍ത്താവ് ചങ്ങലയ്ക്കിട്ടത് മൂന്ന് മാസം. 30 കിലോ ഭാരമുള്ള ചങ്ങല കൊണ്ടാണ് ഇയാള്‍ ഭാര്യയെ കെട്ടിയിട്ടത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത് സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

നാല്‍പ്പതുകാരിയായ സ്ത്രീയെയാണ് ഭര്‍ത്താവ് സംശയത്തെ തുടര്‍ന്ന് ചങ്ങലയില്‍ പൂട്ടിയത്. രണ്ട് പൂട്ട് ഇട്ടാണ് ഇയാള്‍ സ്ത്രീയെ ബന്ധിയാക്കിയത്. കഴിഞ്ഞ ഹോളിയ്ക്ക് ശേഷമാണ് ഭര്‍ത്താവ് തന്നെ ബന്ധിയാക്കിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് സത്രീയെ ചങ്ങലയ്ക്കിട്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്.

രാജസ്ഥാനിലെ ഹീങ്‌ലാറ്റിലുള്ള വയലില്‍ അമ്മയെ സഹായിക്കാനായി താന്‍ പലപ്പോഴും പോകാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംശയരോഗിയായ ഭര്‍ത്താവ് കൃഷിയിടത്തില്‍ വന്ന് അമ്മയുടെ മുന്നില്‍ വച്ച് എന്നെ ഉപദ്രവിക്കും. പ്രായമായ തന്റെ അമ്മയെ പരിപാലില്‍ മാത്രമേ താന്‍ ആഗ്രഹിച്ചിരുന്നുള്ളൂ, പക്ഷേ തന്റെ ഭര്‍ത്താവ് മദ്യപിച്ച് എത്തി തന്നെ തല്ലിച്ചതയ്ക്കും. താന്‍ അദ്ദേഹത്തെ ചതിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സംശയമെന്നും യുവതി പറയുന്നു. 

ചങ്ങലയില്‍ കെട്ടിയിട്ട ശേഷവും ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പറയുന്നു. ഇയാള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com