'അന്ന് എഡിറ്റോറിയല്‍ ഒഴിച്ചിട്ട് നിശബ്ദതയുടെ ശക്തി പ്രകടിപ്പിച്ചു'; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു

തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും ഒടുവില്‍ ഉപരാഷ്ട്രപതിയാകാനും സഹായിച്ചത് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ തമിഴ് ദിനപത്രമായ ദിനമണിയെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍
Ramnath Goenka Sahithya Samman 2025
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാൻ അവാർഡ് നേടിയവർക്കൊപ്പം ഫോട്ടോ/എക്സ്പ്രസ്
Updated on
2 min read

ചെന്നൈ: തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും ഒടുവില്‍ ഉപരാഷ്ട്രപതിയാകാനും സഹായിച്ചത് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ തമിഴ് ദിനപത്രമായ ദിനമണിയെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. ദിനമണി നിരവധിപ്പേരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതിന് സഹായകമായി. അത്തരത്തില്‍ ദിനമണി മാറ്റിമറിച്ച ജീവിതങ്ങളില്‍ ഒരാള്‍ താനാണെന്നും സി പി രാധാകൃഷ്ണന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മൂന്നാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് ടൈം അച്ചീവ്മെന്റ്, ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, നവാഗത വിഭാഗങ്ങളിലായി നാലു എഴുത്തുകാര്‍ക്കാണ് 2025 ലെ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ അവാര്‍ഡ് ലഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഒരു ശൂന്യമായ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് രാംനാഥ് ഗോയങ്ക നിശബ്ദതയുടെ ശക്തി പ്രകടിപ്പിച്ചുവെന്ന് സി പി രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. ദിനമണി കേവലം ഒരു പത്രം മാത്രമല്ല. നിരവധിപ്പേരുടെ ജീവിതം മാറ്റിമറിച്ചു. ദിനമണിയില്‍ പ്രസിദ്ധീകരിച്ച് ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഓര്‍ത്തെടുത്ത് കൊണ്ടായിരുന്നു രാധാകൃഷ്ണന്റെ വാക്കുകള്‍.

'എന്റെ വിദ്യാര്‍ഥി കാലഘട്ടത്തില്‍ ദിനമണിയില്‍ വന്ന വാര്‍ത്ത തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുകയും ഒടുവില്‍ ഉപരാഷ്ട്രപതിയാകാന്‍ സഹായിക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എഴുതിയ 'ദ ഹിന്ദു വ്യൂ ഓഫ് ലൈഫ്' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ നിരോധിക്കുന്നതിനെതിരെ ഡല്‍ഹിയിലെ തുര്‍ക്കി കോണ്‍സുലേറ്റിന് പുറത്ത് ജനസംഘം നടത്തിയ പ്രതിഷേധത്തെക്കുറിച്ച് വിവരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. മറ്റ് പാര്‍ട്ടികളൊന്നും ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നില്ല. ഇത് തന്നെ വളരെയധികം സ്പര്‍ശിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ഗാമിയായ ജനസംഘത്തില്‍ ചേരാന്‍ ഈ റിപ്പോര്‍ട്ട് എന്നെ പ്രേരിപ്പിച്ചു, അത് എന്നെ ഇന്നത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ നയിച്ചു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് വൈസ് പ്രസിഡന്റ് ആയി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്'- അദ്ദേഹം പറഞ്ഞു.

ധീരത, ഭാവന, സത്യസന്ധത എന്നിവ ഉപയോഗിച്ച് പേന ചലിപ്പിക്കുന്ന എഴുത്തുകാര്‍ക്കുള്ള ആദരമാണ് ഈ അവാര്‍ഡ് എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ സാഹിത്യകാരന്മാരില്‍ ഒരാളായ ഡോ. ചന്ദ്രശേഖര കമ്പാറിനാണ് ആണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. കന്നഡ എഴുത്തുകാരന്‍, ചിന്തകന്‍, നാടകകൃത്ത്, നാടോടി എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ചന്ദ്രശേഖര കമ്പാര്‍.

Ramnath Goenka Sahithya Samman 2025
എഐ ദുരുപയോഗം, 72 മണിക്കൂറിനുള്ളില്‍ നടപടി വേണം; എക്സിന് നോട്ടീസയച്ച് കേന്ദ്രം

ബെസ്റ്റ് നോണ്‍-ഫിക്ഷന്‍ അവാര്‍ഡ് സുദീപ് ചക്രവര്‍ത്തിക്കാണ് ലഭിച്ചത്.' Fallen City: A Double Murder, Political Insanity, and Delhi’s Descent from Grace' എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ബെസ്റ്റ് ഫിക്ഷന്‍ അവാര്‍ഡ് സുബി തബയ്ക്കാണ് ലഭിച്ചത്. 'Tales from the Dawn-Lit Mountains: Stories from Arunachal Pradesh' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. മികച്ച നവാഗത എഴുത്തുകാരനുള്ള അവാര്‍ഡ് നേഹ ദീക്ഷിതിനാണ് ലഭിച്ചത്. 'the Many Lives of Syeda X: The Story of an Unknown Indian' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. തമിഴ്നാട് മന്ത്രിമാരായ പി ടി ആര്‍ പളനിവേല്‍ ത്യാഗ രാജന്‍, എംഎ സുബ്രഹ്മണ്യന്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, എഡിറ്റര്‍ സാന്ത്വാന ഭട്ടാചാര്യ, ദിനമണി എഡിറ്റര്‍ കെ വൈദ്യനാഥന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Ramnath Goenka Sahithya Samman 2025
ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്
Summary

Ramnath Goenka Sahithya Samman 2025 celebrates four voices in Indian literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com