ബലാത്സംഗക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞില്ല, ഫോറന്‍സിക് ഫലവും നെഗറ്റീവ്; ഇരയുടെ മൊഴി വിശ്വസിച്ചാല്‍ മതിയെന്ന് സിക്കിം ഹൈക്കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376(1) പ്രകാരമുള്ള ശിക്ഷയാണ് കോടതി ശരിവെച്ചത്.
Sikkim High Court
Rape Conviction Can Rest On Victim's Testimony Despite Failed Test Identification Parade, Negative Forensic Report: Sikkim High Courtfile
Updated on
1 min read

ഗാങ്‌ടോക്ക്: തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നാലും ഫോറന്‍സിക് പരിശോധനാ ഫലം അനുകൂലമല്ലാതിരിക്കുകയും ചെയ്തിട്ടും ബലാത്സംഗക്കുറ്റം ശരിവെച്ച് സിക്കിം ഹൈക്കോടതി. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ ഇരയുടെ മൊഴി പര്യാപ്തമാണെന്നാണ് കോടതി നിരീക്ഷിച്ചത്.

Sikkim High Court
ജോര്‍ജ് കുര്യന് പുറമേ രവനീത് സിങ് ബിട്ടുവും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്?

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376(1) പ്രകാരമുള്ള ശിക്ഷയാണ് കോടതി ശരിവെച്ചത്. മെഡിക്കല്‍ തെളിവുകളും സാഹചര്യങ്ങളും പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണയ്ക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് നെഗറ്റീവ് ആയിട്ടും പരാതിക്കാരി കൃത്യമായ മൊഴി നല്‍കിയത് അസാധുവാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മീനാക്ഷി മദന്‍ റായ്, ജസ്റ്റിസ് ഭാസ്‌കര്‍ രാജ് പ്രധാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

Sikkim High Court
കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കണം; 6.5 ലക്ഷം രൂപയുടെ ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍; 12 മണിക്കൂറില്‍ പൊക്കി പൊലീസ്

104 നമ്പര്‍ ബസിനുള്ളില്‍ വെച്ച് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇര കോടതിയിലും മജിസ്ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. 2022 മാര്‍ച്ച് 22-ന് ട്യൂഷന്‍ ക്ലാസിന് പോയ മകളെ കാണാനില്ലെന്ന് കാണിച്ച് ഇരയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ് ആരംഭിക്കുന്നത്. അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. പ്രതി ഓടിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഇരയെ ബലാത്സംഗം ചെയ്തതായി ചൂണ്ടിക്കാട്ടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

നിശ്ചിത സമയത്ത് പ്രതി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നും ബസില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നുവെന്നും ബസ് ഉടമ, പെട്രോള്‍ പമ്പ് ജീവനക്കാരന്‍ എന്നിവര്‍ മൊഴി നല്‍കി. ഈ മൊഴികള്‍ പ്രോസിക്യൂഷന്‍ വാദത്തെ ശരിവെക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിക്ക് സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്ക് പറ്റിയതായി കണ്ടെത്തിയിരുന്നു.

Summary

Rape Conviction Can Rest On Victim's Testimony Despite Failed Test Identification Parade, Negative Forensic Report: Sikkim High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com