മുന്‍ ജീവനക്കാരന്‍ അസുഖബാധിതന്‍, 83കാരനായ രത്തന്‍ടാറ്റ ഓടിയെത്തി; അസുഖവിവരം അന്വേഷിച്ചു, അഭിനന്ദനപ്രവാഹം

കോവിഡ് പശ്ചാത്തലത്തിലും രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ എത്തിയ 83കാരനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് അഭിനന്ദന പ്രവാഹം
അസുഖബാധിതനായ മുന്‍ ജീവനക്കാരനെ രത്തന്‍ ടാറ്റ സന്ദര്‍ശിക്കുന്നു
അസുഖബാധിതനായ മുന്‍ ജീവനക്കാരനെ രത്തന്‍ ടാറ്റ സന്ദര്‍ശിക്കുന്നു
Updated on: 
1 min read

മുംബൈ: കോവിഡ് പശ്ചാത്തലത്തിലും രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ എത്തിയ 83കാരനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് അഭിനന്ദന പ്രവാഹം. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. 

ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചത്. പുനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തിയാണ് രത്തന്‍ടാറ്റ അസുഖവിവരങ്ങള്‍ അന്വേഷിച്ചത്.
മുംബൈയില്‍ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

'രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിലെ ഏറ്റവും മഹാനായ ബിസിനസുകാരന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പുനെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം.' -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തന്‍ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് എഴുതുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER