'അടിസ്ഥാനമില്ലാതെ അവിഹിതം ആരോപിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിനു കാരണമാവാം'

ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ ഒരു വ്യക്തിക്ക് മാനസികമായ വേദനയും അപമാനവും ഉണ്ടാക്കുമെന്നും ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
Reckless allegation of infidelity is cruelty against spouse: Delhi High Court
Reckless allegation of infidelity is cruelty against spouse: Delhi High Courtfile
Updated on
1 min read

ന്യൂഡല്‍ഹി: പങ്കാളിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. അടിസ്ഥാനമില്ലാതെ ആവര്‍ത്തിച്ച് അവിഹിത ബന്ധം ആരോപിക്കുന്നത് വ്യക്തിയുടെ അന്തസ്സിനെ കളങ്കപ്പെടുത്തലാണെന്ന് ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് പരാമര്‍ശം.

Reckless allegation of infidelity is cruelty against spouse: Delhi High Court
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പം പങ്കാളിക്കെതിരെ ഒന്നിലധികം പരാതികള്‍ നല്‍കുന്നതും പ്രതികാരമാണ് വ്യക്തമാക്കുന്നത്. അത്തരം പെരുമാറ്റം അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തിന്റെ അടിത്തറ പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലുമാണെന്ന് കോടതി വ്യക്തമാക്കി. പങ്കാളിയില്‍ നിന്ന് പരസ്യമായ അപമാനവും ആരോപണങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ ഇരുവരും ഒരുമിച്ച് താമസിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഒരു കുടുംബ കോടതി പുറപ്പെടുവിച്ച തീരുമാനം ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

1997ലാണ് ദമ്പതികള്‍ വിവാഹിതരായത്. മുന്നോട്ടുള്ള ജീവിതത്തില്‍ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 2012 മുതല്‍ ഇരുവരും അകന്ന് താമസിക്കാന്‍ തുടങ്ങി. 2013ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഭാര്യ നിരവധി പരാതികള്‍ ഭര്‍ത്താവിനെതിരെ നല്‍കി. ഭാര്യ അഹങ്കാരിയാണെന്നും തന്നെ അപമാനിച്ചുവെന്നും വീട്ടുജോലികള്‍ ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ അവകാശവാദം. മാത്രമല്ല, യാതൊരു തെളിവുമില്ലാതെ തന്നെ ഭാര്യ തന്നെ അവിശ്വസിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെടുകയും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് ഭാര്യ വാദിച്ചത്.

Reckless allegation of infidelity is cruelty against spouse: Delhi High Court
സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

ഭര്‍ത്താവിനോടുള്ള ക്രൂരതയുടെ പേരില്‍ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം ജീവിക്കാന്‍ ന്യായമായും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ക്രൂരതയും അളവും ഭര്‍ത്താവ് അനുഭവിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെതിരെ ഭാര്യ നിരവധി ക്രിമിനല്‍ പരാതികളും മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ബന്ധം ശത്രുതയുടെയും വൈരാഗ്യത്തിന്റെയും തലത്തിലെത്തിയതിനാല്‍ അനുരഞ്ജനം അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനോടുള്ള ക്രൂരതയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു.

Summary

Reckless allegation of infidelity is cruelty against spouse: Delhi High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com