

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിയ 41 പേരെയും ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് പറഞ്ഞു.
എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്.
എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായ.ത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 'റാറ്റ്-ഹോള്‍ മൈനിംഗ്' വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.
#WATCH | Uttarakhand Chief Minister Pushkar Singh Dhami oversees as workers who were rescued from the Silkyara tunnel are being taken to Hospital in ambulances pic.twitter.com/NDVR29KiqJ
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
