ആണ്‍സുഹൃത്തുമായി വഴക്കുണ്ടായി; അഗ്നിവീര്‍ പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതി മരിച്ചു

തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:അഗ്നിവീര്‍ ആകുന്നതിന് പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതി മുംബൈയില്‍ ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍. രണ്ടാഴ്ച മുന്‍പാണ് നേവി അഗ്‌നിവീര്‍ പരിശീലനത്തിനായി അപര്‍ണ നായര്‍ (20) കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.  മലാഡ് വെസ്റ്റിലെ ഐഎന്‍എസ് ഹംലയിലെ ഹോസ്റ്റല്‍ റൂമില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

2022 ജൂണ്‍ 14നാണ് അപര്‍ണ നായര്‍ അഗ്നിപഥ് സ്‌കീമില്‍ അഗ്‌നിവീര്‍ ആയി നിയമനം ലഭിച്ചത്. ആറ് മാസത്തെ പരിശീലനമടക്കം നാല് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com