ന്യൂഡൽഹി: റസ്റ്റോറന്റ് ബില്ലിൽ സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താവിൽനിന്ന് നിർബന്ധമായി പണം ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകളുടെ പ്രതിനിധികളുമായി ജൂൺ രണ്ടിനു കേന്ദ്രം ചർച്ച നടത്തും.
മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റെന്തെങ്കിലും ചാർജ് അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017ൽ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിയമപരമായി നൽകേണ്ട ചാർജ് ആണിതെന്ന് റസ്റ്ററന്റുകൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വകുപ്പു ചൂണ്ടിക്കാട്ടി. ബില്ലിലെ സർവീസ് ചാർജ് എന്ന ഭാഗം ഉപഭോക്താക്കളാകണം പൂരിപ്പിക്കേണ്ടത്. ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റു പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
