കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ മുപ്പതുവരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദേശം. 

മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. 

ആര്‍ടിപിസിആര്‍ പരിശോധന എഴുപത് ശതമാനത്തിന് മുകളില്‍ വര്‍ധിപ്പിക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാവണം ഇത്.

ജനങ്ങള്‍ അന്തര്‍സംസ്ഥാന യാത്രകള്‍ നടത്തുന്നതോ സാധനസാമഗ്രികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റുപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com