'അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തി, കരയുന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് പോകേണ്ടി വന്നു'; കുറിപ്പുമായി വീണ്ടും ലാലുവിന്റെ മകള്‍

കുടുംബത്തില്‍ വലിയ അധിക്ഷേപം നേരിട്ടു. വൃക്കയ്ക്ക് പകരമായി പിതാവില്‍ നിന്നും കോടികള്‍ വാങ്ങിയെന്നും, തെരഞ്ഞെടുപ്പില്‍ സീറ്റ് സംഘടിപ്പിച്ചു എന്നുമായിരുന്നു പ്രധാന ആക്ഷേപമെന്നും രോഹിണി വെളിപ്പെടുത്തുന്നു
Rohini Acharya
Rohini Acharya
Updated on
1 min read

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടി മേധാവി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ ഭിന്നത പരസ്യമാകുന്നു. പാര്‍ട്ടിയുമായും കുടുംബവുമായുമുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ പ്രഖ്യാപനം ഉണ്ടാക്കിയ അലയൊലികള്‍ അവസാനിക്കുന്നില്ല. കുടുംബത്തില്‍ താന്‍ നേരിട്ട അധിക്ഷേപത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിണി. ഞായറാഴ്ച, എക്സില്‍ വൈകാരികമായ മറ്റൊരു കുറിപ്പും അവര്‍ പങ്കുവെച്ചു.

Rohini Acharya
തെരഞ്ഞെടുപ്പ് തോറ്റു, ലാലുവിന്റെ മകള്‍ ആര്‍ജെഡി വിട്ടു; 'കുടുംബവുമായും ഇനി ബന്ധമില്ല'

പിതാവായ ലാലു പ്രസാദ് യാദവിന് 2022 രോഹിണി വൃക്ക ദാനം ചെയ്തിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടി കുടുംബത്തില്‍ താന്‍ അധിക്ഷേപം നേരിട്ടു എന്നാണ് രോഹിണിയുടെ പ്രതികരണം. 'വൃത്തികെട്ട വൃക്ക'ക്ക് പകരമായി തിരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങള്‍ അധിക്ഷേപിച്ചെന്നാണ് രോഹിണി പറയുന്നത്. 'കുടുംബത്തില്‍ വലിയ അധിക്ഷേപം നേരിട്ടു. വൃക്കയ്ക്ക് പകരമായി പിതാവില്‍ നിന്നും കോടികള്‍ വാങ്ങിയെന്നും, തെരഞ്ഞെടുപ്പില്‍ സീറ്റ് സംഘടിപ്പിച്ചു എന്നുമായിരുന്നു പ്രധാന ആക്ഷേപമെന്നും രോഹിണി വെളിപ്പെടുത്തുന്നു.

Rohini Acharya
ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് വെടിയുണ്ടകള്‍; 9 എംഎം കാലിബര്‍ വിഭാഗം സിവിലിയന്‍ ഉപയോഗത്തിന് നിരോധിച്ചവ

ഇന്നലെ, ഒരു മകള്‍- ഒരു സഹോദരി- ഒരു ഭാര്യ- ഒരു അമ്മ അപമാനിക്കപ്പെടുകയും വൃത്തികെട്ട വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. എന്നെ അടിക്കാന്‍ ചെരിപ്പ് ഉയര്‍ത്തി. ഞാന്‍ എന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുകയോ സത്യം അടിയറവ് വെക്കുകയോ ചെയ്തില്ല. അതുകൊണ്ടുമാത്രം ഈ അപമാനം എനിക്ക് സഹിക്കേണ്ടിവന്നു. ഇന്നലെ ഒരു മകള്‍, അവളുടെ കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതയായി. അവര്‍ എന്നെ എന്റെ അമ്മവീട്ടില്‍നിന്ന് പറിച്ചെറിഞ്ഞു. അവര്‍ എന്നെ അനാഥയാക്കി. നിങ്ങള്‍ക്കാര്‍ക്കും എന്റെ വഴിയിലൂടെ നടക്കാനുള്ള ഇടവരാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ. എന്നും രോഹിണി കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു രോഹിണി രാഷ്ട്രീയം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രോഹിണി സിങ്കപ്പൂരിലേക്ക് മടങ്ങിയിരുന്നു.

Summary

RJD patriarch Lalu Yadav's family appears to grow wider after the election setback, with his daughter Rohini Acharya making fresh allegations against her relatives. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com