'വിമാനം വൈകിയാണ് പുറപ്പെട്ടത്, മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു'; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണം
Rohit Pawar alleges foul play in the death of NCP leader Ajit Pawar, who was killed in a Baramati plane crash.
രോഹിത് പവാര്‍
Updated on
1 min read

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി മേധാവിയുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍ രോഹിത് പവാര്‍ രംഗത്തെത്തി. ബാരാമതിയിലേത് അപകടമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്നു എന്‍സിപി(ശരദ് പവാര്‍ വിഭാഗം) നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകള്‍ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണം. വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം.അത്തരം നടപടി നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കിയിരുന്നോ?, ലാന്‍ഡിങിന് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലേ? തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. പൈലറ്റ് മദ്യപിച്ചിരുന്നോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

Rohit Pawar alleges foul play in the death of NCP leader Ajit Pawar, who was killed in a Baramati plane crash.
'ഇപ്പോഴത്തെ പ്രണയബന്ധങ്ങള്‍ പോലെ, ഒരു പ്രതിബദ്ധതയുമില്ല'; വീല്‍ചെയറില്‍ ഇരുന്ന് ബജറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

യാത്രാ സമയം മാറ്റിയതിനെക്കുറിച്ചും രോഹിത് പവാര്‍ സംശയം ഉന്നയിച്ചു. എന്തുകൊണ്ടാണ് അജിത് പവാര്‍ യാത്രാ ഷെഡ്യൂള്‍ മാറ്റിയതെന്ന് രോഹിത് ചോദിച്ചു. ജനുവരി 27 വൈകുന്നേരം മുംബൈയില്‍ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാര്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാന്‍ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടര്‍ന്നാണ് 28-ാം തീയതി രാവിലെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.

വിമാനയാത്രകളില്‍ അജിത് പവാര്‍ വളരെ ജാഗ്രത പുലര്‍ത്താറുണ്ട്. അദ്ദേഹം ഒരിക്കലും അപകടസാധ്യതയുള്ള തീരുമാനങ്ങള്‍ എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുന്‍പ് ട്രാന്‍സ്‌പോണ്ടര്‍ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണമെന്നും രോഹിത് പവാര്‍ ആവശ്യപ്പെട്ടു. ഡിജിസിഎയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കില്‍ വിദേശ വ്യോമയാന ഏജന്‍സികളെയും സഹകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Summary

Rohit Pawar alleges foul play in the death of NCP leader Ajit Pawar, who was killed in a Baramati plane crash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com