30 ലക്ഷം രൂപയുടെ ടിവി, 11 ലക്ഷത്തിന്റെ അലങ്കാര വിളക്ക്, 6 ലക്ഷം രൂപയുടെ പൂജാമുറി; കെജരിവാളിന്റെ 'ഷീഷ് മഹല്‍' തുറന്ന് ഡൽഹി സർക്കാർ

പൊതുഖജനാവിലെ പണം എങ്ങനെയാണ് ചെലവഴിച്ചിരുന്നതെന്ന് ജനങ്ങള്‍ അറിയാനാണ് വസതി തുറന്നു കാണിക്കുന്നതെന്ന് മന്ത്രി പര്‍വേഷ് വര്‍മ്മ പറഞ്ഞു
Sheesh Mahal
ഷീഷ് മഹല്‍
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതി മാധ്യമങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ തുറന്നു കൊടുത്തു. ഇതാദ്യമായിട്ടാണ് വീട് മറ്റുള്ളവര്‍ക്ക് പ്രവേശിക്കാനായി തുറന്നു കൊടുക്കുന്നത്. ബിജെപി 'ഷീഷ് മഹല്‍' എന്ന് വിശേഷിപ്പിക്കുന്ന വസതി അത്യാഡംബര ബംഗ്ലാവാണെന്ന് ഡല്‍ഹി മന്ത്രി പര്‍വേഷ് വര്‍മ്മ പറഞ്ഞു.

Sheesh Mahal
'ലോക്‌സഭാ സീറ്റുകളില്‍ 50% വര്‍ധന'; മണ്ഡല പുനര്‍നിര്‍ണയ ബില്‍ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 11.56 ലക്ഷം രൂപയുടെ അലങ്കാര വിളക്ക്, 6.71 ലക്ഷം രൂപയുടെ പൂജാമുറി, 5.47 ലക്ഷം രൂപയുടെ രണ്ടു സെറ്റ് സോഫകള്‍ തുടങ്ങിയവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചു. അരവിന്ദ് കെജരിവാള്‍ പൊതുഖജനാവിലെ പണം എങ്ങനെയാണ് ചെലവഴിച്ചിരുന്നതെന്ന് ജനങ്ങള്‍ അറിയാനാണ് വസതി തുറന്നു കാണിക്കുന്നതെന്ന് മന്ത്രി പര്‍വേഷ് വര്‍മ്മ പറഞ്ഞു.

വസതിയിലെ ഗൃഹോപകരണങ്ങളില്‍ അവയുടെ വിലവിവരങ്ങള്‍ രേഖപ്പെടുത്തിയ ടാഗുകളും പതിച്ചിരുന്നു. സര്‍ക്കാര്‍ വാഹനമോ ഔദ്യോഗിക വസതിയോ ഉപയോഗിക്കില്ലെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ബംഗ്ലാവിനായി അദ്ദേഹം 56 കോടി രൂപയാണ് ചെലവഴിച്ചത്. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആളുകള്‍ മരിച്ചുവീഴുമ്പോഴാണ് അദ്ദേഹം ഈ ഷീഷ് മഹല്‍ നവീകരിച്ചതെന്നും പര്‍വേഷ് വര്‍മ്മ ആരോപിച്ചു.

ബിജെപി സര്‍ക്കാര്‍ ഈ വസതിയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. കെജരിവാള്‍ ഒഴിഞ്ഞുപോയതിനുശേഷം ആരും ഇത് ഉപയോഗിച്ചിട്ടില്ല. ഒരു വസ്തുവും മാറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത് വാങ്ങിയ ഓരോ സാധനത്തിന്റെയും ഇന്‍വോയ്സുകള്‍ (രസീതുകള്‍) സര്‍ക്കാരിന്റെ പക്കലുണ്ട്. പര്‍വേഷ് വര്‍മ്മ പറഞ്ഞു. ശനിയാഴ്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (PAC) വസതിയില്‍ പരിശോധന നടത്തും. അതിനുശേഷം വസതി പൊതുജനങ്ങള്‍ക്ക് കാണാനായി തുറന്നു കൊടുക്കുമെന്നും ഡല്‍ഹി മന്ത്രി അറിയിച്ചു.

സന്ദര്‍ശകര്‍ക്കായി ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള ബുക്കിംഗ് ഈ ആഴ്ച തന്നെ ആരംഭിക്കാനാണ് സാധ്യത. പ്രവേശന ഫീസ് ഏകദേശം 20 രൂപയായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചേക്കും. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കൂ. അതിനുശേഷം ഈ വസതി ഒരു സ്വകാര്യ ഹോസ്പിറ്റാലിറ്റി കമ്പനിക്ക് കൈമാറാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Sheesh Mahal
തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു, സിആർപിഎഫിന് സുരക്ഷാ ചുമതല
Sheesh Mahal
മണ്ഡല പുനർനിർണ്ണയത്തിൽ വിട്ടുവീഴ്ചയില്ല; ലോക്‌സഭയിലെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിൻ
Summary

Rs 3-lakh TV, Rs 11-lakh chandelier: Delhi govt opens Arvind Kejriwal's 'Sheesh Mahal'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

union cabinet meet
Thiruparankundram Deepam
എംകെ സ്റ്റാലിൻ/
Madras High Court
X

FOLLOW US

ON GOOGLE DISCOVER