'ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം വേണ്ട', സോഷ്യലിസവും ഒഴിവാക്കണമെന്ന് ആര്‍എസ്എസ്

1976 ആണ് 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്
RSS leader Dattatreya Hosabale seeks removal of socialist and secular from Constitution s Preamble
RSS leader Dattatreya Hosabale seeks removal of socialist and secular from Constitution s Preamblefile
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നീ പദങ്ങള്‍ ആവശ്യമില്ലെന്ന് ആര്‍എസ്എസ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് വിഷയം ഉയര്‍ത്തിക്കാട്ടിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RSS leader Dattatreya Hosabale seeks removal of socialist and secular from Constitution s Preamble
അടിയന്തരാവസ്ഥ: ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശേഷിച്ചു, ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

1976 ആണ് 'സോഷ്യലിസ്റ്റ്', 'മതേതരത്വം' എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. ' അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു.' എന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം.

RSS leader Dattatreya Hosabale seeks removal of socialist and secular from Constitution s Preamble
കാര്‍ഷികാവശ്യത്തിനുള്ള വെള്ളത്തിന് നികുതി, പുതിയ നീക്കമായി കേന്ദ്രം; അണിയറയില്‍ 22 പൈലറ്റ് പദ്ധതികള്‍

ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ശക്തമായ വിമര്‍ശനം ഉര്‍ത്തിയത്. ഇന്ത്യയില്‍ ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത സമയമാണ് അടിയന്തരാവസ്ഥക്കാലം. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും ഇക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടു. വലിയ തോതില്‍ നിര്‍ബന്ധിത വന്ധ്യംകരണങ്ങള്‍ നടന്നു. ''ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി സഞ്ചരിക്കുന്നു. നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത കാര്യങ്ങള്‍ക്ക് മാപ്പ് പറയാന്‍ തയ്യാറാകണം എന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നയിച്ച 1975 കാലത്തെ ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷേഭങ്ങളില്‍ സജീവമായി പങ്കെടുത്ത വ്യക്തികളുടെ സംഗമം കൂടിയായിരുന്നു ന്യൂഡല്‍ഹിയിലെ പരിപാടി. നിതിന്‍ ഗഡ്കരിക്ക് പുറമെ മാധ്യമ പ്രവര്‍ത്തകനായ റാം ബഹാദൂര്‍ റായ്, മുന്‍ ബിജെപി നേതാവ് കെ എന്‍ ഗോവിന്ദചാര്യ എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.

Summary

RSS leader Dattatreya Hosabale seeks removal of socialist and secular from Constitution's Preamble

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com