സെല്‍ഫി എടുക്കുന്നതില്‍ തര്‍ക്കം; ബ്രിജ് ഭൂഷണ്‍ നടത്തിയ റാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടയടി (വീഡിയോ)

ബിജെപി എംപിയും ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബിജെപി എംപിയും ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിജെപി നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും കസേരകള്‍ എടുത്ത് അടിക്കുകയും ചെയ്തു.

പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് സംഘര്‍ഷം ശമിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com