ഓടയിലേക്ക് കാര്‍ മറിഞ്ഞ് കരസേന ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചു; സുരക്ഷാ മതിലില്ലെന്ന് ആക്ഷേപം

കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു
car
അപകടത്തില്‍ തലകീഴായി മറിഞ്ഞ കാര്‍X
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞ് 20കാരന്‍ മരിച്ചു. അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന യാഷ്വേന്ദ്രയാണ് മരിച്ചത്. കരസേനാ ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച യുവാവ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

നംഗല്‍ ദേവത് ഭാഗത്തെ വളവില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം നിറഞ്ഞ ഓടയിലേക്ക് മറിയുകയുമായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. തലേരാത്രി സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന സുഹൃത്തുക്കളാണ് ഇരുവരും.

അപകടത്തെത്തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ യാഷ്വേന്ദ്ര കുടുങ്ങിക്കിടക്കുകയായിരുന്നു. പെണ്‍കുട്ടി റോഡിലിറങ്ങി സഹായത്തിനായി അഭ്യര്‍ഥിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഓടയിലെ വെള്ളക്കെട്ട് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിന് പിന്നില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. റോഡിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി ഇല്ലാത്തതാണ് വാഹനം ഓടയിലേക്ക് മറിയാന്‍ ഇടയാക്കിയത്. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമാകുമ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും അതിനാല്‍ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഓടയിലേക്ക് നിയമവിരുദ്ധമായി അഴുക്കുവെള്ളം തള്ളുന്നത് മൂലം റോഡില്‍ വഴുക്കല്‍ അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

car
'ഗഡ്കരി രാജിവെയ്ക്കണം', ഇ20 പെട്രോളിനെതിരെ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചാരണം; സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി
car
ഫൂട്പാത്തില്‍ കിടന്നുറങ്ങിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന വാദം ഡ്രൈവറുടെ അശ്രദ്ധകുറച്ചുകാണിക്കുന്നതല്ല: ഡല്‍ഹി ഹൈക്കോടതി
car
അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍
Summary

Safety wall ‘missing’: Allegations surface after Army officer's son studying in US dies in Delhi car accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com