ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്ന ദൃശ്യങ്ങള്‍; വിഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി റെയില്‍വേ

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ
Samosa break or authorised halt? Railways respond after viral clip claims loco pilot stopped train in Indore to buy snacks
Assistant Loco Pilot
Edited By:
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്നതായുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചതില്‍ വിശദീകരണവുമായി റെയില്‍വേ. ഇന്‍ഡോറില്‍ നിന്നും അംബേദ്കര്‍ നഗറിലേക്ക് പോയ ഡെമു ട്രെയിനിലെ ലോക്കോ പൈലറ്റ് സമൂസ വാങ്ങാനായി ട്രെയിന്‍ നിര്‍ത്തിയെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്, റെയില്‍വേ ട്രാക്കിന് സമീപമുള്ള ഒരു കടയ്ക്ക് മുന്നില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ലോക്കോ പൈലറ്റ് കടയില്‍ നിന്ന് സമൂസ വാങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വിഡിയോ പങ്കുവച്ച ഒരു സമൂഹമാധ്യമ ഉപഭോക്താവിനാണ് ഇന്ത്യന്‍ റെയില്‍വേയുടെ റത്ലാം ഡിവിഷന്‍ മറുപടി നല്‍കിയിരിക്കുന്നത്.

'പ്രിയപ്പെട്ട പാസഞ്ചര്‍, ലോക്കോ നമ്പര്‍ 27237 + 27600 ഗുഡ്‌സ് ട്രെയിന്‍ CGPT, RAU യാര്‍ഡിലെ ട്രാക്കില്‍ എഞ്ചിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ RAU ഹോം സിഗ്‌നലില്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി) സമൂസയും കച്ചോരിയും വാങ്ങിയത്. ഭക്ഷണം വാങ്ങുന്നതിന് വേണ്ടിയല്ല ട്രെയിന്‍ നിര്‍ത്തിയത്. സംഭവത്തിന്റെ വിഡിയോ തെറ്റായ ഉദ്ദേശ്യത്തോടെയാണ് പങ്കിട്ടിരിക്കുന്നത്.'- എന്നാണ് റെയില്‍വേയുടെ മറുപടി. വിഡിയോ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വെസ്റ്റേണ്‍ റെയില്‍വേ മറ്റൊരു ഔദ്യോഗിക പ്രസ്താവനയിലും വ്യക്തമാക്കി.

വിഡിയോ നിമിഷനേരം കൊണ്ട് എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ വ്യാപക വിമര്‍ശനമാണ് ലോക്കോ പൈലറ്റിനെതിരെ ഉയര്‍ന്നത്. ഇന്‍ഡോര്‍-മഹൂ ഡെമു പാസഞ്ചര്‍ ട്രെയിന്‍ സ്ഥിരമായി ഇവിടെ സമോസ വാങ്ങാന്‍ നിര്‍ത്താറുണ്ടെന്ന് വരെ ചിലര്‍ ആരോപിച്ചതോടെയാണ് സംഭവം വന്‍ ചര്‍ച്ചയായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റെയില്‍വേ അന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു.

Summary

Samosa break or authorised halt? Railways respond after viral clip claims loco pilot stopped train in Indore to buy snacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Forgot your train ticket? Here is how Indian Railways can help you mid-journey
 Indian Railway
Army pilot proposes to girlfriend after passing-out parade
Railway Gate Not Closed Even After Train Arrived
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com