സാരി മാന്യതയുടെ പ്രതീകം; മമത ബാനര്‍ജി കാലുകാണിച്ച് സംസ്‌കാരത്തെ അപമാനിച്ചു: ബംഗാള്‍ ബിജെപി അധ്യക്ഷന്‍

സാരിക്കിടയിലൂടെ കാല്‍ കാണിച്ച് മമത ബാനര്‍ജി ബംഗാള്‍ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്
മമത ബാനര്‍ജി,ദിലീപ് ഘോഷ്‌
മമത ബാനര്‍ജി,ദിലീപ് ഘോഷ്‌
Updated on
1 min read

കൊല്‍ക്കത്ത: സാരിക്കിടയിലൂടെ കാല്‍ കാണിച്ച് മമത ബാനര്‍ജി ബംഗാള്‍ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. 'ബംഗാളില്‍ നമ്മുടെ അമ്മ പെങ്ങന്‍മാര്‍ സാരിയാണ് ധരിക്കുന്നത്. മാന്യതയുടെ പ്രതീകമാണ് സാരി. എന്നാല്‍ പൊതുയോഗങ്ങളില്‍ സാരിക്കിടയിലൂടെ ആരെങ്കിലും തന്റെ കാലുകള്‍ വീണ്ടും വീണ്ടും കാണിക്കുന്നത് ശരിയല്ല'- ദിലീപ് ഘോഷ് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ കാല് കാട്ടി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിച്ചതിനെ കുറിച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. 

'സ്ത്രീകള്‍ പോലും ഇത് ഇഷ്ടപ്പെടുന്നില്ല. ഞാനത് ചോദ്യം ചെയ്തു. ഇത് ബംഗാള്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ബംഗാളിലെ സംസ്‌കാരത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' ദിലീപ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, മമത ബാനര്‍ജി ബര്‍മുഡ ധരിക്കുന്നതാണ് നല്ലത് എന്നുള്ള ദിലീപ് ഘോഷിന്റെ പ്രസംഗം വിവാദമായിരുന്നു. ബിജെപി അധ്യക്ഷന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ദിലീപ് ഘോഷിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും തൃണമൂല്‍ വ്യക്തിമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com