സിവില്‍ ജഡ്ജി നിയമനം: അഭിഭാഷക പ്രാക്ടീസ് മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ച് സുപ്രീംകോടതി

നിയമനത്തിന് ശേഷം കര്‍ശന പരിശീലനവും ക്ലര്‍ക്ക്‌ഷിപ്പും നിര്‍ബന്ധമാക്കി
court representational image
Representational ImageGetty
Updated on
1 min read

ന്യൂഡല്‍ഹി: സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) തസ്തികയിലേക്കുള്ള നിയമനത്തില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യേണ്ട കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു. നിയമനത്തിന് ശേഷം കര്‍ശന പരിശീലനവും ക്ലര്‍ക്ക്‌ഷിപ്പും നിര്‍ബന്ധമാക്കിക്കൊണ്ടാണ് കോടതിയുടെ പുതിയ തീരുമാനം.

2025 മെയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജഡ്ജി നിയമനത്തിന് മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് നിര്‍ബന്ധമാക്കിയത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പുതിയ വിധി. 2025‍ലെ മുന്‍ ഉത്തരവ് ശരിവച്ച ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യം സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കണം. ഇതിനുശേഷം ആറു മാസം ജില്ലാ ജഡ്ജിക്ക് കീഴിലും ആറു മാസം ഹൈക്കോടതി ജഡ്ജിയുടെ കീഴിലും ക്ലര്‍ക്ക്‌ഷിപ്പ് ചെയ്യണം. ഈ ഒരു വര്‍ഷത്തെ പരിശീലനവും ക്ലര്‍ക്ക്‌ഷിപ്പും ചേര്‍ത്താണ് മൂന്ന് വര്‍ഷത്തെ യോഗ്യതയ്ക്ക് തുല്യമായി കണക്കാക്കുന്നത്.

2027 മാര്‍ച്ച് 31 വരെ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിഭാഷക പ്രാക്ടീസ് ആവശ്യമില്ല. ഇവര്‍ക്ക് ഒരു വര്‍ഷത്തെ പ്രാക്ടീസ് പൂര്‍ത്തിയാക്കിയതായി കണക്കാക്കും. എന്നാല്‍, ഇവര്‍ക്കും ഒരു വര്‍ഷത്തെ പരിശീലനവും ഒരു വര്‍ഷത്തെ ക്ലര്‍ക്ക്‌ഷിപ്പും നിര്‍ബന്ധമാണ്. 2027 ഏപ്രില്‍ ഒന്നിന് ശേഷം അപേക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സജീവ പ്രാക്ടീസ് നിര്‍ബന്ധമായിരിക്കും. ഇതോടൊപ്പം മുകളില്‍ പറഞ്ഞ പരിശീലനവും ക്ലര്‍ക്ക്‌ഷിപ്പും പൂര്‍ത്തിയാക്കുകയും വേണം.

പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ശമ്പളത്തിന്റെ പകുതി തുക അലവന്‍സായി ലഭിക്കും. പരിശീലനത്തിന് ശേഷം ഹൈക്കോടതി ജഡ്ജി നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമാണെങ്കില്‍ മാത്രമേ ഇവരെ സ്ഥിരം തസ്തികയില്‍ നിയമിക്കുകയുള്ളൂ. പുതിയ സംവിധാനം അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. അതിനുശേഷം ഇതിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി വീണ്ടും വിലയിരുത്തും. മൂന്ന് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതികളോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

court representational image
മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്
court representational image
'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം
court representational image
'സംരക്ഷിക്കേണ്ടയാൾ നടത്തിയ ക്രൂരത'; പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് വധശിക്ഷ
Summary

Supreme Court cuts judicial service practice rule from 3 years to 1; candidates to undergo training, clerkship after selection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com