'ക്ഷേത്രത്തില്‍ കയറിയാല്‍ ക്രൈസ്തവ വിശ്വാസത്തിന് എന്താണ് പറ്റുക?'; സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി

മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സായുധ സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മതവിശ്വാസിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു.
Supreme Court
Supreme Court file
Updated on
1 min read

ന്യൂഡല്‍ഹി: മതവിശ്വാസത്തിന്‍റെ പേരില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച, ക്രിസ്തുമത വിശ്വാസിയായ സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ശരിവച്ചു. സായുധ സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റെജിമെന്‍റിന്‍റെ മതചടങ്ങിന്‍റെ ഭാഗമായി ശ്രീകോവിലില്‍ കയറുന്നത് തന്‍റെ വിശ്വാസത്തെ ബാധിക്കുമെന്നാണ് സൈനികന്‍ വാദിച്ചത്.

Supreme Court
പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല: സുപ്രീംകോടതി

സാമുവല്‍ കമലേശന്റെ പെരുമാറ്റം സൈനിക അച്ചടക്കത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് സൈന്യത്തിന്റെ നടപടി ശരിവെച്ച ഡല്‍ഹി ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്തൊരു സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ഈ കാരണം മാത്രം മതി അദ്ദേഹത്തെ പുറത്താക്കാന്‍. ഒരു സൈനിക ഉദ്യോഗസ്ഥനില്‍ നിന്നുള്ള ഏറ്റവും വലിയ അച്ചടക്കരാഹിത്യമാണിതെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.

Supreme Court
ചുറ്റും ശ്രീരാമ നാമ വിളികള്‍, ആയിരക്കണക്കിന് ഭക്തര്‍ സാക്ഷി, അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയില്‍; ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി- വിഡിയോ

നിങ്ങള്‍ സൈനികരെ അപമാനിക്കുകയാണ്- ബെഞ്ച് പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കയറുന്നത് ക്രിസ്തീയ വിശ്വാസത്തെ ലംഘിക്കുന്നതാണെന്നാണ് കമലേശനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ എവിടെയാണ് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ബാഗ്ചി ചോദിച്ചത്. നിങ്ങള്‍ 100 കാര്യങ്ങളില്‍ മികച്ചവരായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ സൈന്യം മതേതര സമീപനത്തിന് പേര് കേട്ടവരാണെന്നും കോടതി വ്യക്തമാക്കി.

3 കാവല്‍റി റജിമെന്റില്‍ ലഫ്റ്റനന്റ് പദവിയായിരുന്നു സാമുവല്‍ കമലേശന്‍ വഹിച്ചിരുന്നത്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആണ് സാമുവലിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. മെയ് മാസത്തില്‍ ഡല്‍ഹി ഹൈക്കോടതി സാമുവലിനെതിരായ സേനാ നടപടി ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സാമുവല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2017ലാണ് സാമുവല്‍ കമലേശന്‍ സേനയുടെ ഭാഗമായത്.

Summary

S C rejects Christian officer's appeal against termination of service from Army

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com