ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതിനെതിരെ ഹര്‍ജി; സുപ്രീം കോടതി 11ന് പരിഗണിക്കും

ഏക്‌നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിച്ചതിന് എതിരെ ശിവസന ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയില്‍
ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ
ഏക്‌നാഥ് ഷിന്‍ഡെ/ പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: ഏക്‌നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിച്ചതിന് എതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയില്‍. എംഎല്‍എമാരുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം പുതിയ ഹര്‍ജിയും 11ന് പരിഗണിക്കുമെന്ന് അവധിക്കാല ബെഞ്ച് അറിയിച്ചു.

പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കണമെന്നും സേനാ നേതാവ് സുഭാഷ് ദേശായിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് അറിയിച്ചു. ഷിന്‍ഡെയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി. ജുലൈ മൂന്നിനും നാലിനും നടന്ന നിയമസഭാ നടപടികളുടെ സാധുതയെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ജൂലൈ മൂന്നിനാണ് മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പു നടന്നത്. നാലിന് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com