കുട്ടികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു, വീഡിയോ വൈറലായി; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷനില്‍

കുട്ടികള്‍ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലെത്താറുള്ളതെന്ന് മാതാപിതാക്കള്‍
ടോയ്‌ലറ്റ് വൃത്തിയാക്കുന്ന പെണ്‍കുട്ടി
ടോയ്‌ലറ്റ് വൃത്തിയാക്കുന്ന പെണ്‍കുട്ടി വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിന്റ വിഡിയോ വൈറലായതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കല്‍, വെള്ളം കൊണ്ടു വരല്‍, സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശുചീകരണ ജോലികള്‍ നല്‍കുന്നതിനാല്‍ കുട്ടികള്‍ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലെത്താറുള്ളതെന്ന് മാതാപിതാക്കള്‍ പറയുന്നു.

150 ഓളം ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്.

കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് വൃത്തിയാക്കാനല്ലെന്നും പഠിക്കാനാണെന്നും രക്ഷിതാക്കള്‍ രോഷത്തോടെ പ്രതികരിച്ചു. വീട്ടിലെത്തി ഗൃഹപാഠം ചെയ്യാന്‍ അവര്‍ക്ക് ക്ഷീണമാണ്. സ്‌കൂളില്‍ പഠിക്കുന്നതിന് പകരം സ്‌കൂളും ടോയ്‌ലറ്റും വൃത്തിയാക്കലാണ് അവരുടെ ജോലി. അധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇതുറപ്പാക്കുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികാരികള്‍ വാഗ്ദാനം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

V D Satheesan, Hadiya
menstrual leave
Chief Minister VD Satheesan
Madiwala rape case; First accused, Highness, arrested
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com