സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കല്യാണം കഴിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഇയാള്‍ ഭാര്യ ഉപേക്ഷിച്ച 46 കാരനാണെന്നും ഇയാള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതായും പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ഹൈദരബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ സോമരാജാണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ ഉപേക്ഷിച്ച 46 കാരനാണെന്നും ഇയാള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയോട് പ്രണയം നടിച്ച അധ്യാപകന്‍ നാലുമാസം മുന്‍പ് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. അടുത്തിടെ അധ്യാപകന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് പെണ്‍കുട്ടിയെ രണ്ടുദിവസം തന്റെ വീട്ടില്‍ നിര്‍ത്തുകയുമായിരുന്നു. 

അവിടെ നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുകയും അധ്യാപകന്‍ പീഡിപ്പിച്ച വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പിതാവിനൊപ്പമെത്തി പെണ്‍കുട്ടി അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍െതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India and Air India Express make drug testing mandatory for all 5,000+ pilots
Vijay
Air India Phuket-Delhi Flight
Praveen
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com