

ചെന്നൈ: ശാസ്ത്ര, സാങ്കേതിക, നവീകരണ കേന്ദ്രം... നളന്ദ, ദക്ഷശില തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകളുടെയും ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച മറ്റു പലതിന്റെയും അഭിമാനകരമായ സ്ഥലം... ആര്യഭട്ടന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, കാളിദാസന്‍ തുടങ്ങിയ പ്രതിഭകളെ ലോകത്തിന് സമ്മാനിച്ച ഭൂമിക... ചരിത്രത്തില്‍ പ്രാചീന കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഈ വിശേഷണങ്ങള്‍ നല്‍കി കൊണ്ടാണ്. പുരാതന ഇന്ത്യന്‍ അറിവിന്റെ പുനരുജ്ജീവനത്തിലെ ഒരു നാഴികക്കല്ല് ആയി മാറുകയാണ് ഒരു പുതിയ ദൃശ്യാവിഷ്‌കാരം. പ്രാചീന ഇന്ത്യന്‍ ശാസ്ത്രത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്ററി 'Science in Ancient India' ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
നിരവധി ആധുനിക കണ്ടുപിടുത്തങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര പാരമ്പര്യത്തിന്റെ ഒരു സാക്ഷ്യമായി നിലകൊള്ളുന്ന ഈ ഡോക്യുമെന്ററി ആഴത്തിലുള്ള ഗവേഷണത്തിന്റെ ഉല്‍പ്പന്നമാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്ര വിവരണം നിര്‍വഹിക്കുന്നതിനായി പ്രതിജ്ഞാബദ്ധമായ ഒരു സംഘടനയായ ഹിസ്റ്റോറിക്കയുടെ നേതൃത്വത്തിലാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. ഏകദേശം ആറ് മാസത്തെ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ഈ ആദ്യ സംരംഭം.ഏഴ് പ്രധാന അംഗങ്ങളുടെ സംഘം 87ലധികം പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയാണ് ഈ ഡോക്യുമെന്ററിക്ക് ഊടും പാവും നെയ്തത്. വേദ, വേദാനന്തര, ക്ലാസിക്കല്‍ ഇന്ത്യന്‍ ശാസ്ത്ര ചിന്തകളുടെ വിശാലമായ സ്‌പെക്ട്രം പര്യവേക്ഷണം ചെയ്താണ് പ്രാചീന കാലത്തെ ശാസ്ത്ര പാരമ്പര്യത്തിലേക്ക് പുതിയ വെളിച്ചം പകര്‍ന്നത്.
അറിവിന്റെയും നവീകരണത്തിന്റെയും ആഗോള വിളക്കുമാടമായ വിശ്വ ഗുരു എന്ന തലത്തിലേക്ക് ഭാരതത്തെ വീണ്ടും പിടിച്ചുകയറ്റാന്‍ സഹായിക്കുക എന്നതാണ് ഡോക്യുമെന്ററിക്ക് പിന്നിലുള്ള ടീമിന്റെ ദൗത്യം. അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, അതിശയിപ്പിക്കുന്ന വിഷ്വല്‍ ഇഫക്റ്റുകള്‍ (VFX) എന്നിവയുടെ സംയോജനത്തിലൂടെ പ്രാചീന ഇന്ത്യന്‍ ശാസ്ത്രത്തെ ജീവസുറ്റതാക്കിയിരിക്കുകയാണ് ഈ സിനിമാറ്റിക് മാസ്റ്റര്‍പീസ്.
ഈ ദൃശ്യാവിഷ്‌കാരം ചില പ്രധാന ശാസ്ത്ര വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. അവയില്‍ ചിലത് താഴെ:
ദ്രാവക ചലനാത്മകത ( Fluid dynamics)- പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തത്വങ്ങളും പ്രയോഗങ്ങളും
ശസ്ത്രക്രിയാ കൃത്യത (Surgical precision)- ആയുര്‍വേദത്തിലും സുശ്രുത സംഹിത പോലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും വിവരിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍
ജ്യോതിശാസ്ത്രം- ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ പ്രതിഭകളുടെ സങ്കീര്‍ണ്ണമായ മാതൃകകള്‍, നിരീക്ഷണാലയങ്ങള്‍, കണക്കുകൂട്ടലുകള്‍
ലോഹശാസ്ത്രം- ഡല്‍ഹിയിലെ ഇരുമ്പ് സ്തംഭം( iron pillar) പോലുള്ള പുരാവസ്തുക്കള്‍ ഉദാഹരണമായി എടുത്തുകാണിച്ച് നൂതനമായ ഉരുക്കല്‍, അലോയിങ്, തുരുമ്പിനെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യകള്‍
മനഃശാസ്ത്രവും സാമൂഹിക വ്യവസ്ഥയും- മനുഷ്യന്റെ അറിവ്, ബോധം, ഭരണം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക സംഘടന എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍
പ്രാചീന ഇന്ത്യന്‍ ശാസ്ത്രത്തിന്റെ പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനും നൂറ്റാണ്ടുകളുടെ അവഗണനയെയും കൊളോണിയല്‍ വികലതയെയും ചെറുക്കുന്നതിനുമുള്ള ശക്തമായ ഒരു മാധ്യമമായി ഈ ഡോക്യുമെന്ററി നിലക്കൊള്ളുന്നു. ഇന്ത്യയുടെ ശാസ്ത്ര പൈതൃകത്തെ ആഗോളതലത്തില്‍ ആകര്‍ഷകമായ ഒരു ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നതിലൂടെ, പുരാതന ഇന്ത്യയിലെ ശാസ്ത്രം വിശാലമായ ഒരു സാംസ്‌കാരിക നവോത്ഥാനത്തിലേക്ക് സംഭാവന നല്‍കുന്നു. വെറുമൊരു ഡോക്യുമെന്ററി എന്നതിലുപരി, 'Science in Ancient India' ഭാരതീയ ശാസ്ത്രബോധത്തിന്റെ പുനരുജ്ജീവനവും ആഗോള ശാസ്ത്ര ചരിത്രത്തില്‍ ഇന്ത്യയുടെ ശരിയായ സ്ഥാനത്തിന്റെ പുനഃസ്ഥാപനവുമാണ് നിര്‍വഹിക്കുന്നത്.
Science in Ancient India: A world-class cinematic tribute to Bharatiya knowledge systems
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates