

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു പൊലീസും സംയുക്തമായാണ് തിരിച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനമാണ് വീരമൃത്യു വരിച്ചത്.
കൊക്കർനാഗിലെ ഗാഡോലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. മേഖലയിലെ ഭീകരരെ സൈന്യം വളഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഇടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
