സെന്തില്‍ ബാലാജിയെ ജയിലിലേക്ക് മാറ്റി

നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു സെന്തില്‍.
സെന്തില്‍ ബാലാജി/ഫോട്ടോ: ഫെയ്സ്ബുക്ക്
സെന്തില്‍ ബാലാജി/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു സെന്തില്‍.

കഴിഞ്ഞ മാസം 14ന് അറസ്റ്റിലായ സെന്തിലിനെ നെഞ്ചു വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER