ഒമൈക്രോണ്‍ വ്യാപനം അതിവേഗം; താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണം; ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധനവേണമെന്ന് ആരോഗ്യമന്ത്രാലയം
മുംബൈയിലെ തിരക്കേറിയ നഗരവീഥി
മുംബൈയിലെ തിരക്കേറിയ നഗരവീഥി
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇരുപതിനായിരം കടന്നു. ഒമൈക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. നേരിയ രോഗലക്ഷണമുളളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണമെന്നും സംസ്്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

ഗ്രാമീണമേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധനല്‍കണം. ഓക്‌സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധന ബൂത്തുകള്‍ തുടങ്ങണം.  പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധനവേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം. കുട്ടികള്‍ സുരക്ഷിതരെങ്കില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ റജിസ്‌ട്രേഷന് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.   

കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകള്‍ 35 ശതമാനം കൂടി. 22,775 പേര്‍ക്ക് രോഗബാധയും 406 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 10 മന്ത്രിമാരും 20 എംഎല്‍എമാരും കോവിഡ് രോഗികളാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.  രാജ്യത്ത് 1431 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 454 ഉം ഡല്‍ഹിയില്‍ 351 ഉം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നൂറില്‍ കൂടുതല്‍ കേസുകളുണ്ട്. ചികില്‍സ സൗകര്യങ്ങളുടെ ആവശ്യകത പെട്ടെന്ന് ഉയരാമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയിന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com