സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം; 60ലേറെ പേര്‍ ആശുപത്രിയില്‍

തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
sevan dead, over 60 hospitalised following ammonia leak at seafood export unit near Periyapalayam
അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍
Author:
Updated on
1 min read

ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

sevan dead, over 60 hospitalised following ammonia leak at seafood export unit near Periyapalayam
പരീക്ഷാ സമ്മര്‍ദം: നീറ്റ് പുനഃപരീക്ഷയുടെ തലേദിവസം ജീവനൊടുക്കി 19കാരി

ഫാക്ടറിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

sevan dead, over 60 hospitalised following ammonia leak at seafood export unit near Periyapalayam
നൃത്തച്ചുവടുമായി ഷാരൂഖ്; ബച്ചന്‍, സല്‍മാന്‍ ഉള്‍പ്പടെ വന്‍ താരനിര; അദാനി, രാഹുല്‍ ഗാന്ധി, മോഹന്‍ ഭഗവത്, പിയൂഷ് ഗോയല്‍....; രേവതി സുലെയുടെ 'ആഡംബര വിവാഹം'

യൂണിറ്റ് അവധി ദിവസത്തിലാണ് അപകടം ഉണ്ടായത്. സീഫുഡ് പ്രോസസ്സിംഗ് യൂണിറ്റില്‍ നിന്നാണ് അമോണിയ ചോര്‍ച്ച ഉണ്ടായതെന്നും അത് പരിസരമാകെ പടരുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പലര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും കുറച്ചുപേരുടെ വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ നിരവധി ആളുകളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു.

Summary

Two dead, over 60 hospitalised following ammonia leak at seafood export unit near Periyapalayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com