'ആര്യന് മയക്കുമരുന്ന് ഉപയോഗിക്കാം' ; വൈറലായി ഷാറൂഖിന്റെ പഴയ അഭിമുഖം ( വീഡിയോ) 

'മകനെ നിങ്ങള്‍ വഷളാക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന്' സിമി ഗരേവാള്‍ അഭിമുഖത്തില്‍ ഷാരൂഖിനോട്  പറയുന്നു
ഷാറൂഖ് ഖാനും ആര്യൻ ഖാനും/ ഫയൽ
ഷാറൂഖ് ഖാനും ആര്യൻ ഖാനും/ ഫയൽ
Updated on: 
1 min read

മുംബൈ : ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഷാറൂഖിന്റെ ഒരു പഴയ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നു. സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

'മകനെ നിങ്ങള്‍ വഷളാക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന്' സിമി ഗരേവാള്‍ അഭിമുഖത്തില്‍ ഷാരൂഖിനോട്  പറയുന്നു. 'ഒരിക്കലുമില്ല, അവന് മൂന്നോ നാലോ വയസായാല്‍ പെണ്‍കുട്ടികളുടെ പുറകേ നടക്കാമെന്നും, മയക്കുമരുന്ന് ഉപയോഗിക്കാമെന്നും പുകവലിക്കാമെന്നും സെക്‌സിലേര്‍പ്പെടാമെന്നുമാണ് ഷാറൂഖ് തമാശ രൂപേണ മറുപടി പറഞ്ഞത്. 

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ ആര്യന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായതിന് പിന്നാലെയാണ് വീഡിയോയും വ്യാപകമായത്. ആര്യന്‍ ഖാന് പുറമേ ഉറ്റസുഹൃത്തായ അബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com