മാമ്പഴ വിരുന്ന് സംഘടിപ്പിച്ച് തരൂര്‍; കോണ്‍ഗ്രസ് എംപിമാരെത്തി, വിട്ടു നിന്ന് മുതിര്‍ന്ന നേതാക്കള്‍

നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വിരുന്നില്‍ പങ്കെടുത്തു
Shashi Tharoor’s ‘mango and chaat party’
Shashi Tharoor’s ‘mango and chaat party’എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ എംപിമാര്‍ക്കും നേതാക്കള്‍ക്കുമായി വിരുന്ന് സംഘടിപ്പിച്ച് ശശി തരൂര്‍ എംപി. എന്നാല്‍ മാംഗോ ആന്റ് ചാട്ട് പാര്‍ട്ടിയെന്ന വിരുന്നില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നു. അതേസമയം നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വിരുന്നില്‍ പങ്കെടുത്തു.

Shashi Tharoor’s ‘mango and chaat party’
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നടപടികള്‍ക്ക് തുടക്കമിട്ട് കമ്മീഷന്‍; വരണാധികാരിയെ നിയമിച്ചു

കേരളത്തില്‍ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ (സിപിഎം), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) എന്നിവര്‍ വിരുന്നില്‍ സംബന്ധിച്ചു. മഹുവ മൊയ്ത്ര (ടിഎംസി), ഭര്‍ത്താവും മുന്‍ എംപിയുമായ പിനാകി മിശ്ര, ടി സുമതി (ഡിഎംകെ), മിലിന്ദ് ദിയോറ (ശിവസേന-ഷിന്‍ഡെ) ഭാര്യ പൂജ ഷെട്ടി, കെ ലക്ഷ്മണ്‍, രേഖ ശര്‍മ്മ (ബിജെപി) എന്നിവരും പങ്കെടുത്തു.

Shashi Tharoor’s ‘mango and chaat party’
ബുള്ളറ്റില്‍‌ ഒളിച്ചിരുന്ന കൂറ്റൻ അണലിയുമായി വിദ്യാര്‍ത്ഥി സഞ്ചരിച്ചത് രണ്ട് മണിക്കൂര്‍; തലനാരിഴയ്ക്ക് രക്ഷപ്പെടൽ

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളില്‍ ഒന്നിനെ നയിച്ചത് ശശി തരൂരാണ്. അമേരിക്ക, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലാണ് തരൂരും സംഘവും സന്ദര്‍ശിച്ചത്. ഇതിന്റെ പ്രതിഫലനമാണ് തരൂര്‍ സംഘടിപ്പിച്ച വിരുന്നില്‍ വിദേശ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യമെന്നാണ് റിപ്പോര്‍ട്ട്.

Summary

Shashi Tharoor MP hosted a party for MPs and leaders at his official residence in Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com